Sreeragamo thedunnu nee lyrics from the movie pavithram
ചിത്രം : പവിത്രം സംഗീതം : ശരത്ത് ഗാനരചന : ഒ എൻ വി കുറുപ്പ് ആലാപനം : കെ ജെ യേശുദാസ് വർഷം : 1994 ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... (ശ്രീരാഗമോ...) ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രി ഗമപധ സ രിഗമപ നിസരിഗമ പക്കാല പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം... (ശ്രീരാഗമോ ..) കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം... (ശ്രീരാഗമോ ..)