Kadalariyilla karayariyilla song lyrics from the Movie Kannur (1997)
ചിത്രം : കണ്ണൂർ
ഗാനരചന : കൈതപ്രം ദാമോദരന് നമ്പൂതിരി
സംഗീതം : രവീന്ദ്രൻ
ആലാപനം : കെ ജെ യേശുദാസ് , കെ എസ് ചിത്ര
വർഷം : 1997
കടലറിയില്ല.... കരയറിയില്ല...
കരളില്‍ നിറയും... പ്രണയോന്മാദം..
അഴകേ...................... എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെന്‍ ജീവിതമധുരം
നിഴലായ്................ കൂടെ പോരാം ഞാന്‍
ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം
ഞാന്‍ തേടിയ പ്രിയസാന്ത്വനമീ മൊഴി
അറിയാതെയൊരിതള്‍ പോയൊരു പൂവു നീ
പൊടി മൂടിയ വിലയേറിയ മുത്തു നീ
പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും
തേങ്ങും രാവും മാത്രം
കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ
.....................................
കടലറിയില്ല കരയറിയില്ല
കരളില്‍ നിറയും പ്രണയോന്മാദം..
അഴകേ...................... എന്നും നീ സ്വന്തം
കനല്‍ മാറിയ ജ്വാലാമുഖമീ മനം
ഞാന്‍ തേടിയ സൂര്യോദയമീ മുഖം
കളനൂപുരമിളകുന്നൊരു കനവു നീ
വിധിയേകിയ കനിവേറിയ പൊരുളു നീ
പകരമായ് നല്‍കുവാന്‍ ഒരു തീരാ.....
മോഹം പേറും നെഞ്ചം മാത്രം
എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും
..............................
കടലറിയില്ല കരയറിയില്ല...
കരളില്‍ നിറയും പ്രണയോന്മാദം..
അഴകേ...................... എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെന്‍ ജീവിതമധുരം
നിഴലായ്................ കൂടെ പോരാം ഞാന്‍
കടലറിയില്ല കരയറിയില്ല..........
Excellent
ReplyDeleteJackpot City Casino Review 2021
ReplyDeleteJackpot City has many online casinos luckyclub.live in Canada. They have a great range of games including Blackjack, Roulette, Baccarat, Roulette, Craps, Rating: 3.9 · Review by LuckyClub