Nilamanaltharikalil Lyrics From The Movie Kismath ( 2016 )
ചിത്രം : കിസ്മത്ത്
ഗാനരചന : റഫീഖ് അഹമ്മദ്
സംഗീതം : സുമേഷ് പരമേശ്വർ
ആലാപനം : കെ എസ് ഹരിശങ്കർ, ശ്രേയ രാഘവ്
വർഷം : 2016
നിളമണൽത്തരികളിൽ നിറനിലാരാവുകൾ
പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
തെളിനീരാടുവാൻ വരുമീതോഴികൾ
അവരോടൊരുമിച്ചലയാൻ പോയിടാം
അഴിമുഖം കാണുംനേരം പുഴയുടെ വേഗം പോലെ
ഹൃദയവും തുള്ളി തുള്ളി പ്രിയമുഖം തേടി നിൽക്കും
ഇക്കാവിലാദ്യം പൂക്കും ത്രിത്താവുപോലെന്നുള്ളിൽ
നിശ്വാസസൗരഭ്യത്തിൽ വിങ്ങുന്നരോമൽസ്വപ്നം
ഒന്നോടെ മെല്ലെ തൊട്ടു മുന്നോട്ടു നീങ്ങി
കൊഞ്ചാതെ കൊഞ്ചും നീരാഴി
മണിമിനാരങ്ങൾക്കുള്ളിൽ കുറുകിടും പ്രാവിൻ നെഞ്ചിൽ
ഇശലുകൾ പൂക്കും നേരം പനിമതി വന്നു മേലെ
മുത്തോട് മുത്തം ചാർത്തി പൊൻതട്ടമിട്ടെൻ കാതിൽ
സുസ്മേരയായി നീ എന്തെന്റെ മുത്തേ ചൊല്ലി
ഓർക്കാതൊരുങ്ങാതേതോ പൂവിന്റെ മൗനം
മിണ്ടാതെ പോരും കാറ്റിൽ കൂടെയൊന്നു ചേർന്നുവോ
നിളാമണൽ തരികളിൽ നിറനിലാരാവുകൾ
പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
തെളിനീരാടുവാൻ വരുമീതോഴികൾ
അവരോടൊരുമിച്ചലയാൻ പോയിടാം
ആടിയും പാടിയും രാക്കിളികളായ്
രാഗവും താളവും പോലെ അലിയാം
രാഗവും താളവും പോലെ അലിയാം
Comments
Post a Comment