Mazha Paadum lyrics from the Movie Sunday Holiday 2017
ചിത്രം : SUNDAY HOLIDAY
ആലാപനം : അരവിന്ദ് വേണുഗോപാൽ , അപർണ ബാലമുരളി
ഗാനരചന : ജിസ് ജോയ്
സംഗീതം : ദീപക് ദേവ്
വർഷം : 2017
ദൂരേ ദൂരേ വിണ്ണിലേ മണിത്താരകം താഴേ വന്നൂ
മെല്ലേ മെല്ലേ നെഞ്ചിലേ മായച്ചാമരം വീശിയെന്നോ
കണ്ണിൻ കണ്ണിൻ കണ്ണിലേ തേനിൽ താമരപ്പൂവിരിഞ്ഞൂ
തീരാ നോവിന്നീണങ്ങൾ കണ്ണീർ കവിതകളായിരുന്നൂ
മഴ പാടും, കുളിരായി വന്നതാരോ, ഇവളോ
തെന്നലായി, തണലായി ഇനിയാരോ, ഇവളോ.
അറിയാത്തോരോമൽ പീലി തിരയുന്നു തമ്മിൽ നാം
കാണാതിരുന്ന നേരമാകെ തന്നെയായി നാം
മഴ പാടും, കുളിരായി വന്നതാരോ, ഇവളോ
തെന്നലായി, തണലായി ഇനിയാരോ, ഇവളോ.
തഞ്ചി തഞ്ചി, കൂടെ വന്നു ആലില തെന്നലായി
തമ്മിൽ തമ്മിൽ, കാത്തിരുന്നൂ പാടാത്തൊരീണവുമായി
മേലേ മേലേ പാറിടണം .. കൂട്ടിനൊരാളും വേണം
ഏഴഴകോടെ ചേലണിയാൻ ..
കിന്നാരം ചൊല്ലാനും .. ചാരത്തു ചായാനും
കൈയ്യെത്തും തേൻ കണിയായി ....
ദൂരേ ദൂരേ വിണ്ണിലേ മണിത്താരകം താഴേ വന്നൂ
മെല്ലേ മെല്ലേ നെഞ്ചിലേ മായച്ചാമരം വീശിയെന്നോ
മഴ പാടും, കുളിരായി വന്നതാരോ, ഇവളോ
തെന്നലായി, തണലായി ഇനിയാരോ, ഇവളോ.
ചിമ്മി ചിമ്മി, ചേരുന്നുവോ ..താമരനൂലിനാൽ
നമ്മിൽ നമ്മെ, കോർത്തിടുന്നൂ ..ഏതേതോ പുണ്യവുമായി
തീരം ചേരും, നീർപ്പളുങ്കായി ..ആതിര ചോലകളായി
വാനാവില്ലൊലും പുഞ്ചിരിയായി
അരികത്തെ തിരി പോലെ..തേനൂറും പൂ പോലെ
മായാത്ത പൗർണ്ണമിയായി...
ദൂരേ ദൂരേ വിണ്ണിലേ മണിത്താരകം താഴേ വന്നൂ
മെല്ലേ മെല്ലേ നെഞ്ചിലേ മായച്ചാമരം വീശിയെന്നോ
മഴ പാടും, കുളിരായി വന്നതാരോ, ഇവളോ
തെന്നലായി, തണലായി ഇനിയാരോ, ഇവളോ.
അറിയാത്തോരോമൽ പീലി തിരയുന്നു തമ്മിൽ നാം
കാണാതിരുന്ന നേരമാകെ തന്നെയായി നാം
മഴ പാടും, കുളിരായി വന്നതാരോ, ഇവളോ
തെന്നലായി, തണലായി ഇനിയാരോ, ഇവളോ.
Comments
Post a Comment