Kanneer poovinte kavilil thalodi From the Movie Kireedam
ചിത്രം : കിരീടം
സംഗീതം : ജോൺസൺ
ഗാനരചന : കൈതപ്രം
ആലാപനം : എം ജി ശ്രീകുമാർ
വർഷം : 1989
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
മറുവാക്കു കേള്‍ക്കാന്‍ കാത്തു നിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ
പുള്ളോര്‍ക്കുടം പോലെ തേങ്ങി...
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
ഉണ്ണിക്കിടാവിന്നു നല്‍കാന്‍
അമ്മ നെഞ്ചിൽ പാലാഴിയേന്തി..
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതന്റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളില്‍
ജലരേഖകള്‍ വീണലിഞ്ഞൂ..
കനിവേകുമീ വെണ്മേഘവും
മഴനീര്‍ക്കിനാവായ് മറഞ്ഞു.. ദൂരേ
പുള്ളോര്‍ക്കുടം കേണുറങ്ങി...
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
ഒരു കുഞ്ഞുപാട്ടായ് വിതുമ്പീ
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു..
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടു നാളായലഞ്ഞു..
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ്കിരീടം മറഞ്ഞൂ..
കദനങ്ങളില്‍ തുണയാകുവാന്‍
വെറുതെയൊരുങ്ങുന്ന മൗനം.. എങ്ങോ
പുള്ളോര്‍ക്കുടം പോലെ വിങ്ങി...
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..
മറുവാക്കു കേള്‍ക്കാന്‍ കാത്തു നിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ
പുള്ളോര്‍ക്കുടം പോലെ തേങ്ങി...
Comments
Post a Comment