Lailakame lyrics from the Movie Ezra (2017)
ചിത്രം : എസ്രാ
ഗാനരചന : ബി കെ ഹരിനാരായണൻ
സംഗീതം : രാഹുൽ രാജ്
ആലാപനം : ഹരിചരൻ
വർഷം : 2017
പാടുന്നു പ്രിയ രാഗങ്ങൾ
ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങൾ
കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ
നാം കണ്ട സ്വപ്‌നങ്ങൾ പോൽ
ലൈലാകമേ പൂ ചൂടുമോ
വിട വാങ്ങുമീ രാത്രി തൻ വാതിലിൽ
ആകാശമേ നീർ പെയ്യുമോ
പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ......
മനസ്സിൻ ശിലാതലം മഴപോൽ പുണർന്നു നിൻ
ഓരോ മൗനങ്ങളും
പകലിൻ വരാന്തയിൽ വെയിലായ അലഞ്ഞിടാൻ
തമ്മിൽ ചേരുന്നു നാം
തലോടും ഇന്നലെകൾ
കുളിരോർമ്മ തൻ വിരലാൽ
തുടരുന്നു നീ സഹയാത്രയിൽ
ആ .......................
ലൈലാകമേ പൂ ചൂടുമോ
വിട വാങ്ങുമീ രാത്രി തൻ വാതിലിൽ
പാടുന്നു പ്രിയ രാഗങ്ങൾ
ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങൾ
കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ
നാം കണ്ട സ്വപ്‌നങ്ങൾ പോൽ
ലൈലാകമേ പൂ ചൂടുമോ
വിട വാങ്ങുമീ രാത്രി തൻ വാതിലിൽ
ആകാശമേ നീർ പെയ്യുമോ
പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ...
ആ ..........................
Comments
Post a Comment