Enthinu veroru sooryodayam Lyrics From the Movie Mazhayethum Munpe

ചിത്രം : മഴയെത്തും മുന്‍പേ
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : രവീന്ദ്രൻ 
ആലാപനം : കെ ജെ യേശുദാസ് 
വർഷം : 1995 



എന്തിനു വേറൊരു സൂര്യോദയം ....

എന്തിനു വേറൊരു സൂര്യോദയം 
നീയെന്‍ പോന്നുഷസ്സന്ധ്യയല്ലേ.. 
എന്തിനു വേറൊരു മധുവസന്തം ...
എന്തിനു വേറൊരു മധുവസന്തം ...ഇന്ന് 
നീയെന്നരികിലില്ലേ 
മലര്‍വനിയില്‍...വെറുതെ... 
എന്തിനു വേറൊരു മധുവസന്തം... 



നിന്റെ നൂപുര മര്‍മ്മരം ഒന്നു 
കേള്‍ക്കാനായ് വന്നു ഞാന്‍ 
നിന്റെ സാന്ത്വന വേണുവില്‍ 
രാഗ ലോലമായ്‌ ജീവിതം 
നീയെന്റെ ആനന്ദ നീലാംബരി 
നീയിന്നും അണയാത്ത ദീപാഞ്ജലി 
ഇനിയും ചിലമ്പണിയൂ... 


എന്തിനു വേറൊരു സൂര്യോദയം ....


ശ്യാമ ഗോപികേ ഈ മിഴി- 
പൂക്കളിന്നെന്തേ ഈറനായ്...
താവകാംഗുലീ ലാളനങ്ങളില്‍ 
ആര്‍ദ്രമായ്‌ മാനസം 
പൂകൊണ്ടു മൂടുന്നു വൃന്ദാവനം 
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ...


എന്തിനു വേറൊരു സൂര്യോദയം 
നീയെന്‍ പോന്നുഷസ്സന്ധ്യയല്ലേ.. 
എന്തിനു വേറൊരു മധുവസന്തം ...ഇന്ന് 
നീയെന്നരികിലില്ലേ 
മലര്‍വനിയില്‍...വെറുതെ... 
എന്തിനു വേറൊരു മധുവസന്തം


Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL