Puzhu pulikal song lyrics from movie kammattipadam 2016




ചിത്രം : കമ്മട്ടിപ്പാടം
ഗാനരചന : അൻവർ അലി
സംഗീതം : വിനായകൻ
വർഷം : 2016




https://en.wikipedia.org/wiki/Kammatipaadam



ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ..



ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ
നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ...


നാം പൊത്തിയ പൊക്കാളിക്കര
നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ
നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ,,


അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ
ഇക്കായൽ കയവും കരയും ആരുടേയുമല്ലെൻ മകനേ
പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ...

Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

CHILDREN'S DAY SPECIAL : Onnam naal ullasayathra poyappol from the movie Chitrasalabhangalude veedu