Thiruvavani ravu lyrics from the Movie Jacobinte swargarajyam 2016


ചിത്രം : ജേക്കബിന്റെ സ്വർഗ്ഗരാജ്യം

ഗാനരചന : മനു മഞ്ജിത്

സംഗീതം : ഷാൻ റഹ്മാൻ

വർഷം : 2016




തിരുവാവണി രാവ് മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ട് (2)
മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്..



തിരുവാവണി രാവ് മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ട് (2)



പൂവേ.പൊലി...പൂവേ..പൊലി...പൂവേ...പൂവേ
പൂവേ പൊലി പൂവേ പൂവേ
പൂവേ.പൊലി...പൂവേ..പൊലി...പൂവേ...പൂവേ
പൂവേ പൊലി പൂവേ പൂവേ




കടക്കണ്ണിൻ മഷി മിന്നും മുറപ്പെണ്ണിൻ കവിളത്ത്
കുറുമ്പിന്റെ കുളിരുമ്മ സമ്മാനം
പൂക്കൂട നിറയ്ക്കുവാൻ പുലർമഞ്ഞിൻ കടവത്ത്
പുന്നാരക്കാറ്റിന്റെ സഞ്ചാരം
ഇലയിട്ടു വിളമ്പുന്ന രുചികളിൽ വിടരുന്നു
നിറവയറൂണിന്റെ സന്തോഷം
പൂങ്കോടിക്കസവിട്ട് ഊഞ്ഞാലിലാടുമ്പോൾ
നിനവോരമുണരുന്നു സംഗീതം..സംഗീതം



പൂവേ.പൊലി...പൂവേ..പൊലി...പൂവേ...പൂവേ
പൂവേ പൊലി പൂവേ പൂവേ
പൂവേ.പൊലി...പൂവേ..പൊലി...പൂവേ...പൂവേ
പൂവേ പൊലി പൂവേ പൂവേ




തിരുവാവണി രാവ് മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്
മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്.
തിരുവാവണി രാവ് മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്...



Comments

Post a Comment

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

Vaalmuna kannile lyrics From the Movie Aadupuliyattam 2016