Ulladakkam - Anthiveyil ponnuthirum ..

ചിത്രം : ഉള്ളടക്കം 
ഗാനരചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം :ഔസേപ്പച്ചൻ
വർഷം : 1991



അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
മധുചന്ദ്രബിംബമേ...


( അന്തിവെയിൽ പൊന്നുതിരും..)



കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ

രാപ്പാടിയുണരും സ്വരരാജിയിൽ
കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
രാപ്പാടിയുണരും സ്വരരാജിയിൽ
പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
ഇതുനമ്മൾ ചേരും സുഗന്ധതീരം


(അന്തിവെയിൽ പൊന്നുതിരും...)



വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ

അനുഭൂതിയേകും പ്രിയസംഗമം 
വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
അനുഭൂതിയേകും പ്രിയസംഗമം 
കൗമാരമുന്തിരി തളിർവാടിയിൽ
കുളിരാർന്നുവല്ലോ വസന്തരാഗം


(അന്തിവെയിൽ പൊന്നുതിരും...)



Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

CHILDREN'S DAY SPECIAL : Onnam naal ullasayathra poyappol from the movie Chitrasalabhangalude veedu