Jathakam : : Puliyila karayolum pudava chutti

ചിത്രം : ജാതകം 
ഗാനരചന :  ഒ എൻ വി കുറുപ്പ്
സംഗീതം :  ആർ സോമശേഖരൻ
വർഷം : 1989




പുളിയിലക്കരയോലും പുടവചുറ്റി
കുളുർ ചന്ദനത്തൊടുകുറി ചാർത്തി…
നാഗഫണത്തിരുമുടിയിൽ
പത്മരാഗമനോജ്ഞമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മിതനേത്രനായ് നിന്നൂ


 (പുളിയിലക്കരയോലും…)



പട്ടുടുത്തെത്തുന്ന പൌർണ്ണമിയായ്

എന്നെ തൊട്ടുണർത്തും പുലർ വേളയായ്
മായാത്ത സൌവർണ്ണസന്ധ്യയായ്
നീയെൻ മാറിൽ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ ഞാൻ വിസ്മിതനേത്രനായ് നിന്നൂ 


 (പുളിയിലക്കരയോലും…)



മെല്ലെയുതിരും വളകിലുക്കം പിന്നെ

വെള്ളിക്കൊലുസ്സിൻ മണികിലുക്കം
തേകിപ്പകർന്നപോൽ തേന്മൊഴികൾ
നീയെൻ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ! ഞാൻ വിസ്മയലോലനായ് നിന്നൂ


 (പുളിയിലക്കരയോലും…)


Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

Vaalmuna kannile lyrics From the Movie Aadupuliyattam 2016