Pazhamthamizh Paattizhayum Sruthiyil From the movie Manichithrathazhu


ചിത്രം : മണിചിത്രത്താഴ്
ഗാനരചന : ബിച്ചു തിരുമല
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം‌ : കെ ജെ യേശുദാസ്‌
വർഷം : 1993



പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ
വിരസമായൊരാദിതാളം


( പഴംതമിഴ് ... )

വിരഹഗാനം വിതുമ്പിനില്‍ക്കും
വീണപോലും മൗനമായ്
വിധുരയാമീ വീണപൂവിന്‍
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകള്‍

( പഴംതമിഴ് ... )


കുളിരിനുള്ളില്‍ സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി
സ്വരമുറങ്ങും നാവിലെന്തേ
വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍
മാമലരായ് നീ കൊഴിഞ്ഞു


(പഴംതമിഴ് ...)

Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL