Amballoor ambalathil aarattu from the movie Mayamayooram





ചിത്രം : മായാമയൂരം
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രഘുകുമാർ
വർഷം : 1993
ആലാപനം‌ : കെ ജെ യേശുദാസ്





ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്
ആതിരപ്പൊന്നൂഞ്ഞാലുണര്‍ത്തുപാട്ട്
കനകമണിക്കാപ്പണിഞ്ഞ കന്നിനിലാവേ
നിന്‍ കടക്കണ്ണിലാരെഴുതി കാര്‍നിറക്കൂട്ട്

{ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട് }


നാഗഫണക്കാവിനുള്ളില്‍ തെളിഞ്ഞുകത്തും
കല്‍‌വിളക്കിന്‍ സ്വര്‍ണ്ണനാളം നീയല്ലോ
കളമിട്ടുപാടുമെന്‍ കരളിന്‍റെ മണ്‍കുടം
കണ്‍പീലിത്തുമ്പിനാലുഴിയും നിന്‍ കൗതുകം


{ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട് }


ആറ്റിറമ്പിലൂടെ മന്ദം നടന്നടുക്കും
ഞാറ്റുവേലപ്പെണ്‍കിടാവേ നീയാരോ
അകത്തമ്മയായെന്‍റെ അകത്തളം വാഴുമോ
അഷ്ടപദിശ്രുതിലയം ആത്മാവില്‍ പകരുമോ


{ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട് }




Comments

Post a Comment

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL