Aavani poovin venamani thaalathil from the movie CID Unnikrishnan B.A.B.Ed.


ചിത്രം : CID ഉണ്ണികൃഷ്ണൻ B.A. B.Ed.
ഗാനരചന : ഐ എസ് കുണ്ടൂർ
സംഗീതം : ജോണ്‍സൻ
വർഷം : 1994
ആലാപനം‌ : പി ജയചന്ദ്രൻ, കെ എസ് ചിത്ര



ആവണിപ്പൂവിന്‍ വെണ്മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍
വരസാഫല്യമേകാമോ.. ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ് വീണ്ടും ..


ആവണിപ്പൂവിന്‍ വെണ്മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍


നാദങ്ങളായ് മാറുമീ രാഗവും
മന്ദാകിനീയെത്ര താളങ്ങളും
രോമാഞ്ചമായ്‌ത്തീരുമീ സ്പര്‍ശവും
സിന്ദൂരം മായാത്ത വാര്‍നെറ്റിയില്‍
ഈണത്തില്‍ താളം മീട്ടി ഓളങ്ങള്‍ കാതില്‍ തൂകും
കിന്നാരം കേട്ടുറങ്ങും കായലോരങ്ങള്‍
താരുടല്‍ മോദിക്കും തില്ലാന കേള്‍പ്പിക്കും
വാരിളംപൂന്തെന്നലിന്‍ സംഗീതസായന്തനം



ആവണിപ്പൂവിന്‍ വെണ്മണിത്താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍



നാഗങ്ങളേ ആടുവാന്‍ നേരമായ്
നാവേറു പാടുന്ന കാവുണര്‍ന്നു
പൂന്തിങ്കളായ് തൂകുമീ തൂമണം
ഹൃദയത്തിന്‍ നോവുകള്‍ കേട്ടറിഞ്ഞു
സായൂജ്യതീരം തേടി താരാട്ടിന്നീണംപോലെ
പൊന്‍തൂവല്‍ ചേര്‍ത്തുറങ്ങും ഈ ചകോരങ്ങള്‍
‍ധാവണിപ്രായത്തിന്‍ ശൃംഗാരഭാവങ്ങള്‍
മോഹനം മോഹങ്ങള്‍തന്‍ സങ്കല്പവാതായനം



ആവണിപ്പൂവിന്‍ വെണ്മണിത്താലത്തില്‍ 
ആയിരം മോഹം നേദിപ്പു ഞാന്‍
വരസാഫല്യമേകാമോ.. ചിറകേന്തും മൗനത്തിന്‍
നാവേറെ ഗാനം മൂളുകയായ് വീണ്ടും ...



Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

Vaalmuna kannile lyrics From the Movie Aadupuliyattam 2016