Mainaga ponmudiyil ponnuruki thoovipoyi from the movie Mazhavil Kavadi

ചിത്രം : മഴവിൽ കാവടി
ഗാനരചന : കൈതപ്രം
സംഗീതം : ജോണ്‍സണ്‍
വർഷം : 1989

മൈനാക പൊന്മുടിയില്‍ പൊന്നുരുകി തൂവിപ്പോയ്
വിഷുക്കണികൊന്നപോലും താലിപ്പൊന്‍ പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ് പൂവെല്ലാം പൊന്‍പണമായ്

മൈനാക പൊന്മുടിയില്‍ പൊന്നുരുകി തൂവിപ്പോയ്

ആതിരാപ്പെണ്ണാളിന്‍ മണിവീണതന്ത്രികളില്‍
മോഹത്തിന്‍ നീലാമ്പരികള്‍ തെളിയുന്നു മായുന്നു
ദശപുഷ്പം ചൂടുമ്പോള്‍ ...
ദശപുഷ്പം ചൂടുമ്പോള്‍ മനമുണരും കളമൊഴിതന്‍
കരളില്‍ കുളിരലയില്‍
ഇന്നാക്കയ്യിലീക്കയ്യിലാടുന്നു കൈവളകള്‍

മൈനാക പൊന്മുടിയില്‍ പൊന്നുരുകി തൂവിപ്പോയ്

ചേങ്ങിലത്താളത്തില്‍ പൊന്നമ്പലമുണരുമ്പോള്‍
പാടാന്‍ മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ്
പൂവേപൊലി പാടുന്നു ...
പൂവേപൊലി പാടുന്നു പൂങ്കിളിയും മാളോരും
കരയില്‍ മറുകരയില്‍
ഇന്നാക്കൊമ്പിലീക്കൊമ്പിലാടുന്നു പൂന്തളിരും

മൈനാക പൊന്മുടിയില്‍ പൊന്നുരുകി തൂവിപ്പോയ്
വിഷുക്കണികൊന്നപോലും താലിപ്പൊന്‍ പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ് പൂവെല്ലാം പൊന്‍പണമായ്
മൈനാക പൊന്മുടിയില്‍ പൊന്നുരുകി തൂവിപ്പോയ്

Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

Vaalmuna kannile lyrics From the Movie Aadupuliyattam 2016