Vaishaka sandhye nin chundilenthe from the movie nadodikattu (1987)


ചിത്രം : നാടോടികാറ്റ്
ഗാനരചന : യുസഫ് അലി കേച്ചേരി
സംഗീതം : ശ്യാം
ആലാപനം‌ : കെ ജെ യേശുദാസ്, കെ എസ് ചിത്ര
വർഷം : 1987



വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ
ഓമനേ.... പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ...



വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ



ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു...
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം...



വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ


മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി..
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി..
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
പുളക മുകുളമേന്തി രാഗ വൃന്ദാവനം
.


വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ
ഓമനേ.... പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ


വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ


Comments

Post a Comment

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL