Ethu kari raavilum from the Movie Bangalore Days (2014)



Movie : Bangalore Days
Lyrics : Rafeeq Ahmmed
Music : Gopi Sunder
Singer : Haricharan
Year : 2014




ഏത് കരിരാവിലും..
ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
അന്ന് നിൻ പൊൻപീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണർന്നു ഞാൻ.. 


ഏത് കരിരാവിലും..
ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ



നീയാം.. ആത്മാവിൻ സങ്കൽപ്പമിന്നെങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ..
ഓർക്കാതിരുന്നപ്പോളെന്നുള്ളിൽ നീ
വന്നോ. തിരശീലമാറ്റും ഓർമ്മപോലവേ
സഖീ ..ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെങ്കിലോ
അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ



ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം
പാടാത്ത പാട്ടിന്റെ തേൻതുള്ളി നീ തന്നു
തെളിനീല വാനിലേക താരമായി
സഖീ .. ഒരു രാവിൻ ദൂരെ നിന്നു നോക്കീ.. നീയെന്തേ
ഓ ..ഏത് കരിരാവിലും..
ഒരു ചെറു കസവിട തിങ്ങും കിരണമേ
ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
അരികിലേ പുതു മന്താരമായി വിടരു നീ
പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
അന്ന് നിൻ പൊൻപീലി മിന്നുന്നുവോ
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
ഉണർന്നു ഞാൻ..

Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

etho sayana swapnangalil From the Movie 10:30 AM LOCAL CALL