vellinila thullikalo from the movie Varnapakittu 1997
ചിത്രം: വർണ്ണപ്പകിട്ട് [Varnapakittu ]
സംഗീതം: വിദ്യാസാഗർ
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം: എം ജി ശ്രീകുമാർ, കെ എസ് ചിത്ര
വർഷം : 1997
വെള്ളിനിലാ.. തുള്ളികളോ
കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം
തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
ജന്മ കടങ്ങളിലൂടെ വരും നിന് കാല്പാടുകള് പിന്തുടരാന്
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍
മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍ ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിരിഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു
നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണര്‍ത്തും പുണ്യലതേ
തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ
പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല് പുഴയായ് ഞാന്‍ വീണൊഴുകാം
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണര്‍ത്തും പുണ്യലതേ
തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ
പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല് പുഴയായ് ഞാന്‍ വീണൊഴുകാം
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
നല്ല വരികള്‍
ReplyDeleteതുടർന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു...തുടർന്നും സന്ദർശിക്കുക നന്ദി..
Deletehttps://youtu.be/tTlrDlfErwo
ReplyDelete