Moovanthi thazhvarayil from the movie Kanmadam



ചിത്രം: കന്മദം
ഗാന രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
ആലാപനം‌: കെ.ജെ.യേശുദാസ്
വർഷം: 1998



മൂവന്തി താഴ്വരയിൽ വെന്തുരുകും വിണ്‍ സൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻ തരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല തായി നിന്നെ വിലോലമായി തലോടിടാം
നിലാവലതീയാൽ നിന്നെ വിലോലമായി തലോടിടാം
ആരാരിരം.....................


മൂവന്തി താഴ്വരയിൽ വെന്തുരുകും വിണ്‍ സൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ



ഇരുളിടും ഈ ഏകാന്തരാവിൽ
തിരിയിടും വാർതിങ്കൾ ആകാം
മനസ്സിലെ മണ്‍കൂടിനുള്ളിൽ
മയങ്ങുന്ന പൊൻ വീണയക്കാം
ഒരു മുളം തണ്ടായി നിൻ ചുണ്ടത്തെ നോവുന്ന
പാട്ടിന്റെ ഈണങ്ങൾ ഞാനെറ്റു വാങ്ങാം
ഒരു കുളിർ തരാട്ടായ് നീ വാർക്കും കണ്ണീരിൻ
കാണാപൂ മുത്തെല്ലാം എന്നുള്ളിൽ കോർക്കാം


മൂവന്തി താഴ്വരയിൽ വെന്തുരുകും വിണ്‍ സൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ


കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർതാം
മിഴിയിലെ ശോകാർദ്ര ഭാവം
മധുരിക്കും ശ്രീരാഗമക്കാം
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാര കൊമ്പത്ത് മഞ്ഞായ്‌ ഞാൻ മാറാം
കിനാവിന്റെ കുന്നി കുരുത്തോല പന്തൽ മേനഞ്ഞിട്ടു
മംഗല്ല്യ താലിയും ചാർതാം


മൂവന്തി താഴ്വരയിൽ വെന്തുരുകും വിണ്‍ സൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻ തരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല തായി നിന്നെ വിലോലമായി തലോടിടാം
നിലാവലതീയാൽ നിന്നെ വിലോലമായി തലോടിടാം
ആരാരിരം.....................




Comments

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

Vaalmuna kannile lyrics From the Movie Aadupuliyattam 2016