vaathil melle thurannoru from the movie Neram വാതിൽ മെല്ലെതുറന്നൊരുനാളിൽ [നേരം ]

ചിത്രം : നേരം
സംഗീതം : രാജേഷ്‌ മുരുകേശൻ
രചന : സന്തോഷ്‌ വർമ്മ
വർഷം : 2013
ആലാപനം‌ : സച്ചിൻ വാരിയർ

വാതിൽ മെല്ലെതുറന്നൊരുനാളിൽ .. അറിയാതെ ..
വന്നെൻ ജീവനിലേറിയതാരോ
കാറ്റില്‍ കണ്ണിമ തെല്ലടയാതെ .. കൊതിയോടെ ..
എന്നും കാവലിരിക്കുവതാരൊ..
ഒരുനാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകൾ കാണുവതാരോ
കള്ളങ്ങൾ പറഞ്ഞാലും നേരന്താണെന്നറിഞ്ഞാലും
നിഴലായി കൂടെ നടക്കുവതാരോ

വാതിൽ മെല്ലെതുറന്നൊരുനാളിൽ .. അറിയാതെ ..
വന്നെൻ ജീവനിലേറിയതാരോ
കാറ്റില്‍  കണ്ണിമ തെല്ലടയാതെ .. കൊതിയോടെ ..
എന്നും കാവലിരിക്കുവതാരൊ..

കഥയിലോ.. കവിതെഴുതിയോ ..
പ്രണയം പകരുവാൻ കഴിയുമോ
മനസ്സിനതിരുകൾ മായുമനുഭവം
അതു പറയുവാൻ കഴിയുമോ
ഓർക്കാതെ ഒരൊന്നൊതി നിന്നെ ഞാൻ നോവിച്ചാലും
മിണ്ടാതെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു സഖി
ഞാൻ തെടാതെന്നെ തേടി എന്നോരം വന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ

വാതിൽ മെല്ലെതുറന്നൊരുനാളിൽ .. അറിയാതെ ..
വന്നെൻ ജീവനിലേറിയതാരോ
കാറ്റില്‍ കണ്ണിമ തെല്ലടയാതെ .. കൊതിയോടെ ..
എന്നും കാവലിരിക്കുവതാരൊ..

പറയുവാൻ കുറവു പലതുമേ
നിറയും ഒരു വെറും കണിക ഞാൻ
കരുതും അളവിലുമേറെ അരുളിയോ
ആനുരാഗമെന്നുയിരിൽ നീ
ഞാനെന്നെ നേരിൽ കാണും കണ്ണാടി നീയായി മാറി
അപ്പോഴും തെല്ലെൻ ഭാവം മാറിയില്ല സഖി
എന്നിട്ടും ഇഷ്ടം തീരാതിന്നോളം നിന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ

വാതിൽ മെല്ലെതുറന്നൊരുനാളിൽ .. അറിയാതെ ..
വന്നെൻ ജീവനിലേറിയതാരോ
കാറ്റില്‍  കണ്ണിമ തെല്ലടയാതെ .. കൊതിയോടെ ..
എന്നും കാവലിരിക്കുവതാരൊ..
ഒരുനാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകൾ കാണുവതാരോ
കള്ളങ്ങൾ പറഞ്ഞാലും നേരന്താണെന്നറിഞ്ഞാലും
നിഴലായി കൂടെ നടക്കുവതാരോ

Comments

Post a Comment

Popular posts from this blog

Sreeragamo thedunnu nee lyrics from the movie pavithram

Ponnola thumbi lyrics from the Movie Mazhavillu 1998

Vaalmuna kannile lyrics From the Movie Aadupuliyattam 2016