Oru naal subharathri nernnu poyi nee. (GULMOHAR)
Movie - Gulmohar
Lyrics - O.N.V Kurup
Music - Johnson
Singers - Vijay yesudas, Swetha
Year - 2008
ഒരുനാൾ ശുഭരാത്രി നേർന്നു.. പോയി നീ
ഇതിലെ ഒരു പൂക്കിനാവായ്.. വന്ന നീ
ശ്രുതി നേർത്തു.. നേർത്തു .. മായും
ഋതുരാഗ ഗീതി പോലെ
പറയൂ നീയെങ്ങു പോയി....
ഒരുനാൾ ശുഭരാത്രി നേർന്നു.. പോയി നീ
ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ
ഗാനമായി വന്നു നീ
മൌനമായി മാഞ്ഞു നീ
മായുകില്ല എൻ ഓർമയിൽ
ഗാനമായി വന്നു നീ
മൌനമായി മാഞ്ഞു നീ
ചൈത്രമാസ നീലവാനം പൂത്തുലഞ്ഞു നില്ക്കവേ
പോവുകയോ നീയാകലെ എന്റെ ഏക താരകേ
കാതരേ.... കരയുന്നതാരെ.... കാട്ടുമൈന പോൽ
ഒരുനാൾ ശുഭരാത്രി നേർന്നു... പോയി നീ..
ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ
നീളുമെന്റെ യാത്രയിൽ
തോളുരുംമിയെന്നുമെൻ
തോഴിയായി വന്നുനീ
നീളുമെന്റെ യാത്രയിൽ
തോഴിയായി വന്നുനീ
എന്നിലെക്കണഞ്ഞു നീയാം സ്നേഹസാന്ദ്ര സൗരഭം
ആതിരതൻ പാതയിലെ പാല്നിലാവ് മായവെ
കാതരേ... കരയുന്നതാരെ കാട്ടുമൈന പോൽ
ഒരുനാൾ ശുഭരാത്രി നേർന്നു .. പോയി നീ
ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ
രജനീ സുഗന്ധി പൂക്കും
രമണീയ യാമമായി
പറയൂ നീയെങ്ങു പോയി ...
ഒരുനാൾ ശുഭരാത്രി നേർന്നു .. പോയി നീ
ഇതിലെ ഒരു പൂക്കിനാവായ്.... വന്ന നീ
മലയാളം ടൈപ്പ് ചെയ്യാന്‍ സാങ്ങേതിക തടസങ്ങള്‍ ഉള്ളത് കൊണ്ട് , സംഭവിച്ചിട്ടുള്ളഅക്ഷരതെറ്റുകള്‍ ക്ഷമിക്കുക
Thanks dear..
ReplyDeletewelcome
Deleteനന്ദി, സ്നേഹം.
ReplyDeleteസ്നേഹം
ReplyDelete