Nizhaladum deepame From the Movie Mr.Butler
ചിത്രം: Mr butler
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
ആലാപനം: യേശുദാസ്
വര്ഷം: 2000
നിഴലാടും ദീപമേ തിരി നീട്ടുമോ
അലിവോലും നെഞ്ചിലെ ഇരുള്‍ മായ്ക്കുമോ
കനിവാര്‍ന്ന രാവിന്‍.... ഇടനാഴിയില്‍...
തളരും കിനാവിനെ താരാട്ടുമോ.....
(നിഴലാടും .....)
അറിയാതെ വന്നെന്‍.ഹൃദയത്തിലെ....
മഴമേഞ്ഞ കൂട്ടില്‍ കൂടേറി നീ
അനുരാഗസാന്ദ്രമാം ദിവസങ്ങളില്
അതിലോല ലോലമാം നിമിഷങ്ങളില്...
പറയാതെ എന്തിനോ വിട വാങ്ങി നീ...
(നിഴലാടും .....)
തെളിവര്‍ണ്ണമോലും ചിറകൊന്നിലെ
നറുതൂവലുള്ളില് പിടയുന്നുവോ
വെയില്‍ വീണു മായുമീ പകല്‍ മഞ്ഞുപോല്‍
പ്രാണയാര്‍ദ്രമാകുമീ മണിമുത്തു പോല്
മനസ്സിന്‍റെ വിങ്ങലായി അലിയുന്നു നീ
(നിഴലാടും .....)
മലയാളം ടൈപ്പ് ചെയ്യാന്‍ സാങ്ങേതിക തടസങ്ങള്‍ ഉള്ളത് കൊണ്ട് , സംഭവിച്ചിട്ടുള്ളഅക്ഷരതെറ്റുകള്‍ ക്ഷമിക്കുക
Comments
Post a Comment