thaalamayanju gaanamapoornam from the movie Pavithram
ചിത്രം: പവിത്രം
സംഗീതം: ശരത്ത്
രചന : O N V കുറുപ്പ്
വര്ഷം : 1994
ആലാപനം: കെ ജെ യേശുദാസ്,സുജാത
താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുരനാദം
മാനസമോ...ഘനശ്യാമായമാനം..
താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദം മായും നൂപുരനാദം
മാനസമോ...ഘനശ്യാമായമാനം..
ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതൽ
മുന്നിൽ വന്നപോലെ ഏതു ജീവൽഗാനം
വാഴ്‌വിന്റെ കോവിലിൽ സോപാനഗാനമായ്
ആടുന്ന നാഗിനി ബോധിപ്രവാഹിനീ
ജീവന്റെ സംഗീതം.. ഓ....
(താളമയഞ്ഞു )
താലോലം തെയ് തെയ് താളം
താളത്തിൽ ചൊല്ലിച്ചൊല്ലി
കുഞ്ഞിക്കാലു പിച്ചാപിച്ച വെയ്ക്കും കാലം
തുമ്പപ്പൂവിൽ ഓണത്തുമ്പി തുള്ളാൻ വന്നു
വേനൽക്കിനാവുപോൽ പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ മാകന്ദശാഖിയിൽ
പാടി കുയിൽ വീണ്ടും.. ഓ..
(താളമയഞ്ഞു )
Comments
Post a Comment