Azhalinte Aazhangalil Lyrics from the movie Ayaalum Njaanum Thammil
ചിത്രം: അയാളും ഞാനും തമ്മില്‍
സംഗീതം: ഔസേപ്പച്ചന്‍
രചന: വയലാര്‍ ശരത് ചന്ദ്രവര്‍മ
ആലാപനം: നിഖില്‍ മാത്യു, അഭിരാമി അജയ്
വര്‍ഷം: 2013
അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
ഇരുള്‍ ജീവനെ പൊതിഞ്ഞു
ചിതല്‍ പ്രാണനില്‍ മേഞ്ഞു
കിതക്കുന്നു നീ ശ്വാസമേ
അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
പിന്നോട്ട് നോക്കാതെ, പോകുന്നു നീ
മറയുന്നു ജീവന്‍റെ, പിറയായ നീ
അന്നെന്‍റെ ഉള്‍ച്ചുണ്ടില്‍, തേന്‍തുള്ളി നീ
ഇനി എന്റെ ഉള്‍പൂവില്‍, മിഴിനീര് നീ
എന്തിനു വിതുംബലായി, ചേരുന്നു നീ
പോകൂ വിഷാദ രാവേ
എന്‍ നിദ്രയില്‍, പുണരാതെ നീ...
അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
പണ്ടെന്‍റെ ഈണം നീ, മൌനങ്ങളില്‍
പതറുന്ന രാഗം നീ, എരിവേനലില്‍
അത്തറായി നീ പെയ്യും, നാള്‍ ദൂരെയായ്
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍
പൊന്‍ കൊലുസ്സ് കൊഞ്ചുമായി, നിമിഷങ്ങളെന്‍
ഉള്ളില്‍ കിലുങ്ങിടാതെ
ഇനി വരാതെ, നീ എങ്ങോ പോയ്...
അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
ഇരുള്‍ ജീവനെ പൊതിഞ്ഞു
ചിതല്‍ പ്രാണനില്‍ മേഞ്ഞു
കിതക്കുന്നു നീ ശ്വാസമേ
അഴലിന്‍റെ ആഴങ്ങളില്‍ അവള്‍ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
Comments
Post a Comment