Yavanakathayil ninnu vanna idayakanyake from the movie Anna
ചിത്രം: അന്ന
രചന : ഷിബു ചക്രവര്‍ത്തി
സംഗീതം :ഔസേപച്ചന്‍
ആലാപനം : യേശുദാസ്, കെ എസ്.ചിത്ര
വര്‍ഷം: 1995
യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
വയന പൂത്ത വഴിയിലെന്തെ വെറുതെ നില്‍പ്പു നീ
യമുനയൊഴുകും വനികയിലെ വേണുഗായകാ
മുരളി പാടും പാട്ടില്‍ സ്വയം മറന്നു നിന്നു ഞാന്‍
തമ്മില്‍ തമ്മില്‍ അന്നാദ്യമായ് കണ്ടു
നിന്നെ കാണാനെന്‍ കണ്ണുകള്‍ പുണ്യം ചെയ്തു
യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
യമുനയൊഴുകും വനികയിലെ വേണുഗായകാ
രാവിന്‍ തങ്കത്തോണിയേറി എന്‍ അരമനതന്‍
അറയിലിവള്‍ ആരും കാണാതിന്നു വന്നു
പ്രേമലോലയായ് ചെഞ്ചൊടിയിണതന്‍
പുഞ്ചിരിയില്‍ തൂവെണ്ണിലാവുതിര്‍ന്നൂ
രാപ്പാര്‍ക്കാന്‍ ഇടമുണ്ടോ
ഇടനെഞ്ചില്‍ കൂടുണ്ട്
നീര്‍മാതളം പൂചൂടും കാലം വന്നു
യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
യമുനയൊഴുകും വനികയിലെ വേണുഗായകാ
കാലില്‍ വെള്ളിക്കൊലുസുമായ് തരിവളയിളകും
കൈ നിറയെ കുടമുല്ലപ്പൂവുമായ് വന്നാല്‍
വനലതികയെന്നേ വിരിമറിങ്കല്‍ പടരുന്ന
പൂണൂലായ് മറ്റില്ലേ നീ
മധുമഞ്ചരികള്‍ തിരിനീട്ടി
മലര്‍മാസം വരവായി
പൂങ്കുരുവികള്‍ തേന്‍ നുകരും നാളായല്ലൊ
യമുനയൊഴുകും വനികയിലെ വേണുഗായകാ
യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
തമ്മില്‍ തമ്മില്‍ അന്നാദ്യമായ് കണ്ടു
നിന്നെ കാണാനെന്‍ കണ്ണുകള്‍ പുണ്യം ചെയ്തു
യമുനയൊഴുകും വനികയിലെ വേണുഗായകാ
യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ
Comments
Post a Comment