neeyam thanalinu thazhe lyrics from the movie Cocktail
ചിത്രം:കോക്ക്ടെയിൽ
സംഗീതം: രതീഷ് വേഗ
രചന:അനിൽ പനചൂരാൻ
ആലാപനം:വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ
വർഷം: 2010
നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ്
കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍
നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ്
(നീയാം തണലിനു)
കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ
നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം
നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരതിരുമിഴിയോ
എന്നാളും നാമൊന്നായ് കാണും പൊന്‍വാനം
ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും
(നീയാം തണലിനു)
കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാര്‍ത്തീ വന്നു
നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം
കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരിനാളം
ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ്
എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്‍
ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ.
(നീയാം തണലിനു)
Comments
Post a Comment