neeyente pattil sreeragamayi from the movie Nakshatratharattu
ചിത്രം: നക്ഷത്രതാരാട്ട്
സംഗീതം: മോഹൻ സിത്താര
രചന; ഗിരീഷ് പുത്തൻചേരി
ആലാപനം: യേശുദാസ്, കെ എസ് ചിത്ര
വർഷം: 1998
നീയെന്റെ പാട്ടിൽ ശ്രീരാഗമായി
മാറോടു ചേരും മൺ വീണയായി
താനെ തുളുമ്പും താരാട്ടു പോലെ
സ്നേഹാർദ്രമാവും തൂമഞ്ഞുപോലെ
നീ വാ......... എൻ ചാരെ
(നീയെന്റെ പാട്ടിൽ ..)
തോടുമ്പോൾ തുടികും പൊൻ പൂവേ
നീയിന്നെൻ സ്വന്തം
വിതുമ്പും മനസിൽ നീ പൂതാൽ
ഈ ജന്മം ധന്യം
ആദ്യമായി കണ്ട നിൻ
ആർദ്രമാം പുഞ്ചിരി
കൊതിയോടെന്നും
എന്നുള്ളിൽ ചാർത്താൻ .....
(നീയെന്റെ പാട്ടിൽ...)
ഇരുട്ടിൽ കൊളുത്തും പൊൻ നാളം
നിൻ സ്നേഹം മാത്രം
ഉഷസ്സിൽ തുളുമ്പും ഭൂപാളം
നിൻ പുണ്യം മാത്രം
പൂ മുളം ചില്ലയിൽ പൂനിലാപക്ഷി പോൽ
മൊഴി തേടുന്നു എന്നുള്ളിൽ മൌനം
(നീയെന്റെ പാട്ടിൽ...)
Comments
Post a Comment