Posts

Showing posts from March, 2016

Sharadambaram from the movie Ennu ninte moideen (2015)

ചിത്രം : എന്ന് നിന്റെ മൊയ്തീന് ഗാനരചന : ചങ്ങമ്പുഴ കൃഷ്ണപിള്ള സംഗീതം :  രമേശ്‌ നാരായൺ വർഷം :  2015 ശാരദാംബരം ... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ .. പ്രാണനായകാ ..  .. പ്രാണനായകാ ... പ്രാണനായകാ .. താവകാഗമപ്രാർത്ഥിനിയായിരിപ്പൂ ഞാൻ ... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ... എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മലരാഗസൗരഭം എൻ മണിയറയ്ക്കുള്ളിലുള്ളൊരീ നിർമ്മലരാഗസൗരഭം ഇങ്ങുനിന്നുപോം മന്ദവായുവും അങ്ങു നിന്നരുളീലെന്നോ ... ശാരദാംബരം ... ഓ ... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ... ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ ഇന്നു രാത്രിയിലെങ്കിലും ഭവാൻ വന്നിടുമെന്നൊരാശയാൽ ഉൾപ്പുളകമാർന്നത്യുദാരമീ പുഷ്പതല്പം ഒരുക്കീ ഞാൻ ... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ... പ്രാണനായകാ താവകാഗമപ്രാർത്ഥിനിയായിരിപ്പൂ ഞാൻ ... ശാരദാംബരം ചാരുചന്ദ്രികാധാരയിൽ മുഴുകീടവേ ....